തിരുവനന്തപുരം : പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിയുന്നത്. ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സര്‍വ്വകലാശാല വിഷയത്തില്‍ തന്റെ ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയത്തിനല്ല ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ദേശീയ പ്രാധാന്യം ഉള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആണ് പരസ്യമായി പറയാത്തത്. പ്രതിപക്ഷത്തിന് വിഷയത്തിനെ കുറിച്ചു ഒന്നും അറിയില്ല. വിഷയത്തില്‍ നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതുവരെ കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശുപാര്‍ശ ചെയ്തത് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയത്. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞു.
രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷേ മര്യാദ കാരണം താനൊന്നും പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: