ന്യൂദല്‍ഹി: സ്റ്റാര്‍ ബാറ്റര്‍ ജെമീമ റോഡ്രിഗ്സിനെയും ഓള് റൗണ്ടര്‍ ശിഖ പാണ്ഡെയെയും ഐസിസി ഏകദിന വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. പതിനഞ്ചംഗ ടീമിനെ പരിചയസമ്പന്നയായ മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍. മാര്‍ച്ച് നാലു മുതല്‍ ഏപ്രില്‍ മൂന്ന് വരെ ന്യൂസിലന്‍ഡിലാണ് ലോകകപ്പ് അരങ്ങേറുന്നത്.
പരിചയസമ്പന്നയായ സ്മൃതി മന്ദാന, ജൂലന്‍ ഗോസ്വാമി, യുവതാരം ഷെഫാലി വര്‍മ്മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി . ലോകകപ്പിന് മുമ്പ് ഈ ടീം ന്യൂസിലന്‍ഡുമായി പരമ്പര കളിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 24 വരെ നടക്കുന്ന പരമ്പരയില്‍ ഒരു ടി 20 മത്സരവും അഞ്ച് ഏകദിനങ്ങളും ഉള്‍പ്പെടുന്നു. ടി 20 മത്സരത്തിനുള്ള ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും.
ഇന്ത്യന്‍ ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്നേഹ റാണ, ജൂലന്‍ ഗോസ്വാമി, പൂജാ വസ്ത്രാക്കര്‍, മേഘ്ന സിങ്, രേണുക സിങ് താക്കുര്‍, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാജേശ്വരി ഗെയ്ക്കുവാദ്, പൂനം യാദവ്.
സ്റ്റാന്‍ഡ്ബൈ: എസ്.മേഘ്ന, എക്ത ബിഷ്ത്ത്, സിമ്രാന് ദില്‍ ബഹാദുര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: