സിഡ്നി: 2019 ലെ ആഷസ് പരമ്പരയ്ക്കുശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റുകളിക്കുന്ന ഉസ്മാന് ഖവാജയുടെ സെഞ്ച്വറിയില്‍ ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ പിടിമുറുക്കി. കൊവിഡ് ബാധിച്ച ട്രാവിസ് ഹെഡിന് പകരം ടീമിലെത്തിയ ഖവാജ 137 റണ്‍സ് നേടിയതോടെ ഓസീസ് എട്ട് വിക്കറ്റിന് 416 റണ്‍സിന് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 13 റണ്‍സ് നേടി. ഹസീബ് ഹമീദും (2) സാക് ക്രോളിയുമാണ് (2) ക്രീസില്‍.
ഖവാജ 260 പന്തിലാണ് 137 റണ്‍സ് നേടിയത്. പതിമൂന്ന് ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്സ്. ഖവാജയുടെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നാലു വര്‍ഷം മുമ്പ് സിഡ്നിയിലെ ഇതേ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഖവാജ അവസാനമായി ടെസ്റ്റ് സെഞ്ച്വറി (171) കുറിച്ചത്. മുന്‍ നായകന് സ്റ്റീവ് സ്മിത്ത് 141 പന്തില്‍ അഞ്ചു ഫോറുകളുടെ പിന്‍ബലത്തില്‍ 67 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 24 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 34 റണ്‍സുമായി പുറത്താകാതെ നിന്നു. നഥാന്‍ ലിയോണ്‍ ഏഴു പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതം 16 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 29 ഓവറില്‍ 101 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജെയിംസ് ആന്ഡേഴ്സണ്, മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. മൂന്നിന് 126 റണ്‍സെന്ന സ്കോറിനാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ചത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്: എട്ട് വിക്കറ്റിന് 416 (ഡിക്ലയേര്‍ഡ്): ഇംഗ്ലണ്ട് ഒന്നാം ഇ്ന്നിങ്സ്: വിക്കറ്റ് നഷ്ടം കൂടാതെ13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: