തിരുവനന്തപുരം: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ജ്വാല നടത്തി.
പ്രധാനമന്ത്രിയ്ക്ക് സംരക്ഷണ ഒരുക്കാന്‍ പഞ്ചാബിലെ പോലീസിന് പറ്റില്ലെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയണം, എങ്കില്‍ ഭാരതത്തിലെ യുവമോര്‍ച്ച സംരക്ഷണം ഒരുക്കുമെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എല്‍. അജേഷ് പറഞ്ഞു.
കര്‍ഷകരുടെ പേര് പറഞ്ഞു കൊണ്ട് കോണ്‍ഗ്രസിലെ ഭീകരവാദികളാണ് പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനുപ്രസാദ്, സംസ്ഥാന സമിതി അംഗം വീണ, വലിയവിള ആനന്ദ്, നെടുമങ്ങാട് വിന്‍ജിത്ത്, കുളങ്ങരകോണം കിരണ്‍, ചൂണ്ടിക്കല്‍ ഹരി, രാമേശ്വരം ഹരി, മാണിനാട് സജി കവിതാ സുഭാഷ് തുടങ്ങിയവര്‍ പ്രതിഷേധ ജ്വാല ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: