കട്ടപ്പന: പതിവായി മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, മുദ്രാവാക്യം മുഴക്കി ജീപ്പിന് മുന്നില്‍ തടിച്ച് കൂടിയതോടെ സംഘര്‍ഷ സാധ്യതയുമുണ്ടായി.
പോപ്പുലര്‍ ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ കട്ടപ്പന കൊല്ലംപറമ്പില്‍ ഉസ്മാന്‍ ഹമീദിനെ(41) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റലിന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ജില്ലാ പോലീസ് മേധവിയ്‌ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കട്ടപ്പന ടൗണില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഉസ്മാന്‍ ഹമീദ് ബുധനാഴ്‌ച്ചയാണ് മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഇയാള്‍ പതിവായി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവയ്‌ക്കുന്നതായും ഇതിന് പിന്തുണച്ച് നിരവധിപേര്‍ എത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഉസ്മനെതിരെ കേസെടുത്തിരിക്കുന്നത്.
അതേ സമയം ജില്ലാ നേതാവിനെ കള്ളക്കേസുണ്ടാക്കിയാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. അറസ്റ്റിലായ ആളെ മെഡിക്കല്‍ പരിശോധനയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞത് സംഘര്‍ഷ സാധ്യതയ്‌ക്കും കാരണമായി.
പിന്നീട് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയെങ്കിലും സന്ധ്യയോടെ വീണ്ടും പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തടിച്ചു കൂടി. തുടര്‍ന്ന് ടൗണില്‍ പ്രകടനവും നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നഗരത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിസംബറില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് തൊടുപുഴയില്‍വെച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: