തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതല്‍ 29 വരെയാണ് പിണറായി അമേരിക്കയില്‍ ഉണ്ടാവുക. ഭാര്യയ്ക്കു പുറമേ പേഴ്സണല്‍ അസിസ്റ്റന്റ് പി.എ. സുനീഷ് കൂടി അദ്ദേഹത്തിനൊപ്പം അമേരിക്കയിലേക്ക് പോകുന്നുണ്ട്. മിനസോട്ടയിലെ മയോക്ലിനിക്കിലാണ് പിണറായിയുടെ ചിക്തിത്സ. നേരത്തേ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു തവണ തുടര്‍ ചികിത്സയാക്കായി അമേരിക്കയിലേക്ക് പോയിരുന്നു. ഡോക്റ്റര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത സമയത്തിനു ശേഷമുള്ള പരിശോധനയ്ക്കു ചികിത്സയ്ക്കുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: