കോങ്ങാട്: കേരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായ കെ.പി.പ്രീത തനിക്ക് ലഭിച്ച മൂന്നുമാസത്തെ ഓണറേറിയം തുക അനാഥയും, നിര്‍ധനയുമായ അമ്മാളുക്കുട്ടി അമ്മയുടെ വീട് നിര്‍മാണത്തിന് നല്‍കി മാതൃകയാകുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അനാഥാലയത്തില്‍ കഴിയുന്ന അമ്മാളുക്കുട്ടിയമ്മക്ക് രണ്ടാം വാര്‍ഡ് വികസനസമിതിയും ബിജെപിയും മുന്‍കൈയെടുത്ത് വീട് നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലേക്കായാണ് തന്റെ മൂന്നുമാസത്തെ ഓണറേറിയം തുകയായ 24,000 രൂപ അവര്‍ നല്‍കിയത്.
മുന്‍ വര്‍ഷങ്ങളില്‍ വീടെന്ന ആവശ്യവുമായി പലതവണ വാര്‍ഡ് മെമ്പറെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട പ്രീതയോട് തന്റെ ആവശ്യം അറിയിച്ചപ്പോള്‍ അത് യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കുകയുണ്ടായി.
തുക ബിജെപി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷന്‍ വി.സി. ബാലകൃഷ്ണന്‍, ജന.സെക്രട്ടറി കെ.എസ്. രവീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി.സജീവ് ആരപ്പത്ത്, കെ. അജീഷ്, ടി.കെ. രാഹുല്‍, കെ.സി. ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: