അമൃത്സര്‍: എയര്‍ഇന്ത്യ വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് രോഗം സ്ഥീകരിച്ചു. ഇറ്റലി-അമൃത്സര്‍ വിമാനത്തില്‍ എത്തിയ യാത്രക്കാരിലാണ് രോഗം സ്ഥിരീകരിച്ചത്. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.കെ.സേത്ത് അറിയിച്ചു. 179 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരേയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം, 24 മണിക്കൂറിനിടെ 90928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 325 പേര് വൈറസ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2630 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 797 രോഗികളാണ് ഉള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ദല്‍ഹിയാണ്. ഇവിടെ 465 പേര് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: