രാജ്യത്തെ 9 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐഐടികള്‍) 2022-24 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ)/മാനേജ്മെന്റ് പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി 31 വരെ സ്വീകരിക്കും. ഇനി പറയുന്ന ഐഐടികളാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
ഐഐടി മദ്രാസ് (https://doms.iitm.ac.in), ദല്‍ഹി (ഡിഎംഎസ്) (SJMSOM) (www.som.iitb.ac.in), ഐഎസ്എം ധന്‍ബാദ് (ഡിഒഎംഎസ്) (https://doms.iitd.ac.in), ഗുവാഹട്ടി (എസ്ഒബി) (എസ്ഒബി)(www.iitg.ac.in), ജോധ്പൂര്‍ (എസ്എംഇ) (https://iitj.ac.in/schools/index.php), കാന്‍പൂര്‍ (ഐഎംഇ)(ഐഎംഇ), (www.iitk.ac.in), ഖരാഗ്പൂര്‍, (VGSOM)(https://som.iitkgp.ac.in/MBA), റൂര്‍ക്കി (ഡിഒഎംഎസ്) (ht) ഐഐഎം-ക്യാറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് അഡ്മിഷന്.
60 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും പ്രവേശനം സംബന്ധിച്ച വിവരങ്ങളും അതത് ഐഐടിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അതത് ഐഐടിയുടെ വെബ്സൈറ്റില്‍ സമര്‍പ്പിക്കണം.
ഐഐടി മദ്രാസിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഡിഒഎംഎസ്) നടത്തുന്ന എംബിഎ പ്രവേശനത്തിന് ഫസ്റ്റ് ക്ലാസില്‍ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് മതിയാകും. ഐഐഎം-ക്യാറ്റ് 2021 സ്കോര്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് മതി. ഐഐഎം-ക്യാറ്റ് 2021 സ്കോര്‍ /ജിമാറ്റ് സ്കോര്‍ നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സുള്ളവര്‍ക്ക് മേലധികാരി മുഖാന്തിരം സ്പോണ്‍സേര്‍ഡ് കാറ്റഗറിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഭാരതപൗരന്മാരായിരിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ജിമാറ്റ് സ്കോര്‍ മതിയാകും.
ഐഐടികളില്‍നിന്നും 8 സിജിപിഎയ്ക്ക് മുകളില്‍ അണ്ടര്‍ഗ്രാഡുവേറ്റ് ബിരുദമെടുത്തവര്‍ക്കും ഡിഫന്‍സ് ജീവനക്കാര്‍ക്കും ക്യാറ്റ് സ്കോര്‍ നിര്‍ബന്ധമില്ല. അപേക്ഷാ ഫീസ് 1600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 800 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി http://doms.iitm.ac.in ല്‍ ജനുവരി 31 നകം സമര്‍പ്പിക്കാം.
ചില ഐഐടികളിലെ എംബിഎ പ്രവേശനത്തിന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ മാസ്റ്റേഴ്സ് ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക് മതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടിക്രമങ്ങളും അത്ത് ഐഐടികളുടെ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: