ഹൈദരാബാദ്: രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ മുഖ്യ പ്രവര്‍ത്തകരുടെ അഖില ഭാരതീയ സമന്വയ ബൈഠക് തെലങ്കാനയിലെ ഭാഗ്യനഗറില്‍ ആരംഭിച്ചു.
വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന സമഗ്ര യോഗമാണിത്. സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭഗവത്, സര്‍ക്കാര്‍വാഹ് ദത്താത്രേയ ഹോസ്ബലെ എന്നിവരും സംഘത്തിന്റെ അഞ്ച് സഹസര്കാര്യവാഹ്മാരും മറ്റ് ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. മുപ്പത്തിയാറ് സംഘടനകളില്‍ നിന്നായി 190 ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ കര്‍ണാവതിയില്‍ സംഘടിപ്പിച്ച യോഗത്തില്‍, സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംഘടനകളായ ഭാരതീയ മസ്ദൂര്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, ലഘു ഉദ്യോഗ് ഭാരതി തുടങ്ങിയവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും അടിസ്ഥാന സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി, എബിവിപി, ഭാരതീയ ശിക്ഷണ്‍ മണ്ഡല് തുടങ്ങിയ സംഘടനകല് ഭാരത് കേന്ദ്രീകൃത വിദ്യാഭ്യാസത്തെക്കുറിച്ച് ഇത്തവണ ചര്‍ച്ച ചെയ്യും.കൊവിഡ് കാലത്ത് സേവയെക്കുറിച്ചുള്ള സേവാഭാരതി സംരംഭങ്ങളും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിനുമുള്ള അവരുടെ വിവിധ സംരംഭങ്ങള്‍ വിശദീകരിക്കും.
പരിവാരണ് (പരിസ്ഥിതി), പരിവാര്‍ പ്രബോധന്‍ (കുടുംബ അവബോധം), സമാജിക് സമരസത (സാമൂഹിക സൗഹാര്‍ദ്ദം) തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.എല്ലാ സംഘടനകളും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കാളികളാണ്. ഇവര്‍ സംഘടിപ്പിച്ച പരിപാടികളും സ്പെഷ്യല്‍ െ്രെഡവുകളും ചര്‍ച്ച ചെയ്യും.
നടന്ന ചര്‍ച്ചകളെ കുറിച്ച് വിശദീകരിക്കാന്‍ സഹ സര്‍ക്കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ ജനുവരി 7 ന് ഉച്ചയ്ക്ക് 12.30ന് പത്രസമ്മേളനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: