ന്യൂദല്‍ഹി: റാണി വേലു നാചിയാറുടെ തളരാത്ത ധീരതയെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ ശിവഗംഗയിലെ രാജ്ഞിയായിരുന്ന റാണി വേലു നാചിയാര്‍ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ സമരം നയിച്ച ആദ്യത്തെ ഇന്ത്യന്‍ രാജ്ഞിയാണ്.
ഇവരുടെ ധീരത ഭാവിതലമുറയ്ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് റാണി വേലു നാചിയാര്‍ എന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.
ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചതിങ്ങിനെ: ‘റാണി വേലു നാചിയാറെ അവരുടെ ജന്മവാര്ഷിക ദിനത്തില്‍ ഓര്‍മ്മിക്കുന്നു. അവരുടെ തളരാത്ത ധീരത ഭാവി തലമുറയെ പ്രചോദിപ്പിക്കും. കൊളോണിയലിസത്തോട് യുദ്ധം ചെയ്യുന്നതിലുള്ള അവരുടെ ഉറച്ച പ്രതിബദ്ധത ശ്രദ്ധേയമാണ്. നാരീ ശക്തിയുടെ പ്രഭാവത്തിന്റെ പ്രതിനിധിയാണ് അവര്‍’.
1730ല്‍ ജനിച്ച അവര്‍ 1780 മുതല്‍ 1790 വരെ ശിവഗംഗ എസ്റ്റേറ്റിന്റെ രാജ്ഞിയായിരുന്നു. തമിഴ്നാട്ടുകാര്‍ക്കിടയില്‍ വീരമംഗൈ എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: