ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ ലക്ഷ്യം വെച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. എവിടെയാണ് ജനിച്ചതെന്ന് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദി തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദിജീ, നിങ്ങളുടെ അമ്മയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ. എവിടെയാണ് അവര്‍ ജനിച്ചത്?’ – അബു ആസ്മി ചോദിച്ചു. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വിവാദ ക്ലിപ്പിങ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷനും ഉത്തര്‍പ്രദേശിലെ ഗഞ്ജ് മുറാദാബാദിലെ സമാജ് വാദി നേതാവ് ജൂഹീ സിംഗും പ്രസംഗവേദിയില്‍ ഇരിക്കുമ്പോഴാണ് അബു ആസ്മിയുടെ ഈ വെല്ലുവിളി. .
സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൗരത്വ നില അപകടത്തിലാക്കുമെന്ന വ്യാജഭീതിയും കേള്‍വിക്കാരില്‍ കുത്തിവെയ്ക്കാന്‍ അബു ആസ്മി മറന്നില്ല. ‘മോദി അടുത്ത തെരഞ്ഞെടുപ്പില്‍ 500 സീറ്റുകള്‍ ജയിച്ച് വീണ്ടും ഭരിയ്ക്കാനാണ് ശ്രമിക്കുന്നത്. അതിനായി അദ്ദേഹം എന്‍ആര്‍സി പോലുള്ള നിയമം കൊണ്ടുവരും. അതിനായി നിങ്ങളുടെ പൂര്‍വ്വികര്‍ എവിടെ ജനിച്ചുവെന്ന് ചോദിക്കും. മോദിജി, നിങ്ങളുടെ അമ്മയുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ, എവിടെയാണ് അവര്‍ ജനിച്ചത്?’- അബു ആസ്മി വെല്ലുവിളി നിറഞ്ഞ പ്രസംഗത്തില്‍ ചോദിക്കുന്നു.
പുരുഷമേധാവിത്വം നിറഞ്ഞ വിവാദപ്രസ്തവാനകളുടെ പേരിലും കുപ്രസിദ്ധി നേടിയ നേതാവാണ് ആസ്മി. മുസ്ലിം പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം ചെയ്യണമെന്ന വാദം സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഉയര്‍ത്തിയ വിലകുറഞ്ഞ വാദം ഇതായിരുന്നു: ‘ആണുങ്ങള്‍ക്ക് സഹോദരിമാരോടും മകളോടും മാത്രമായി കുടുംബത്തില്‍ ജീവിക്കാന്‍ കഴിയില്ല. അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ചിലപ്പോള്‍ സാത്താന്മാരാല് പ്രലോഭിപ്പിക്കപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: