ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്താന് സ്വദേശിയാണെന്നാണ് വിവരം. പുല്‍വാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളില്‍ നിന്ന് എകെ 47 തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി.
സംഭവ സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. കൂടാതെ കശ്മീരിലെ അനന്തനാഗ് ജില്ലയിലുള്ള ദൂരുവിലും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഒരേസമയം രണ്ടിടത്താണ് ഏറ്റുമുട്ടല്‍ തുടരുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കശ്മീര്‍ പോലീസ് അറിയിച്ചു. ദൂരുവിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ എത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലുണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏട്ടുമുട്ടലുകളിലായി സുരക്ഷാ സേന 5 ഭീകരരെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: