പാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി തമിഴ്നാട്. രണ്ടു ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി. ഇവയില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാവില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കൊവിഡും വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് പരിശോധന പുനരാരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ പരിശോധന പൂര്‍ണമായും അവസാനിപ്പിച്ച തമിഴ്‌നാട് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റി വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ദേശീയപാതയില്‍ ബാരിക്കേഡുകള്‍ പുനസ്ഥാപിച്ച് പരിശോധനക്കായി വാഹനങ്ങള്‍ സര്‍വീസ് റോഡുവഴി തിരിച്ച് വിട്ടുതുടങ്ങി.
മുന്നറിയിപ്പില്ലാതെ തുടങ്ങിയ പരിശോധന മൂലം നൂറു കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ ആര്‍ടിപിസിആര്‍ നെഗറ്റീവ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത യാത്രക്കാരെ ശരീരോഷ്മാവ് പരിശോധിച്ച്, മേല്‍വിലാസം രേഖപ്പെടുത്തിയ ശേഷമാണ് കടത്തിവിട്ടത്. ഇന്നുമുതല്‍ പരിശോധന കര്‍ശനമാക്കിയെന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി – തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്, ആംബുലന്‍സ്, ചരക്ക് വാഹനങ്ങള്‍ എന്നിവയെ ഇന്നലെ തടഞ്ഞില്ലെങ്കിലും വരും ദിവസങ്ങളിലെ കടുത്ത പരിശോധനയില്‍ ഇവയും ഉള്‍പ്പെടുമെന്ന സൂചനയും തമിഴ്‌നാട് ആരോഗ്യവകുപ്പ് നല്‍കി. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാസങ്ങളോളം അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: