തിരുവനന്തപുരം: പള്ളിപ്പുറത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. പിടികിട്ടാപുള്ളി ഉൾപ്പെടെയുള്ള നാലംഗ സംഘം കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വീടുകളിൽ കയറി ഭീക്ഷണി മുഴക്കി കുട്ടികളുടെ കഴുത്തിൽ കത്തിവച്ച് പണവും സ്വർണ്ണവും ആവശ്യപ്പെട്ടു.
മൂന്നിലേറെ വീടുകൾക്ക് നേരെ അക്രമണം ഉണ്ടായി. ഷാനു എന്ന ഷാനവാസ് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിലാണ് അക്രമണം. വീടുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അതിക്രമം കാട്ടിയത്. കുറച്ചുനാള്‍ മുന്‍പ് പള്ളിപ്പുറത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്.
മോഷണമാണ് ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ഒരു വീട്ടില്‍ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തില്‍ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. എന്നാല്‍ ഈ വീട്ടുകാർ പരാതി നല്‍കിയിട്ടില്ല. രണ്ട് വീട്ടുകാർ മംഗലപുരം സ്റ്റേഷനിൽ പരാതി നൽകി. വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് പരാതി നല്‍കിയ വീട്ടുടമകളില്‍ ഒരാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: