തിരുവനന്തപുരം: ആക്രി ഗോഡൗണ്ടിലുണ്ടായ അഗ്നിബാധ കൂടുതല്‍ പടരാന്‍ കാരണം അഗ്നിശമനസേനയുടെ വീഴ്ച്ച. രാവിലെ 11.30 ഓടെ തീ പിടിച്ചെങ്കിലും അഗ്നിശമനസേനയുടെ വാഹനം ആദ്യം എത്തിയത് തീ കെടുത്താനുള്ള വെള്ളമില്ലാതെ. ചെറിയ തീപിടുത്തമാണെന്ന ധാരണയിലാണ് ചെങ്കല്‍ചൂളയില്‍ നിന്നുള്ള അഗ്നിശമനസേന വാഹനം ആദ്യമെത്തിയത്. തുടര്‍ന്ന് മറ്റു ഫയര്സ്റ്റേഷന് യൂണിറ്റിലേക്ക് വിവരം കൈമാറി കൂടുതല്‍ വാഹനങ്ങള്‍ എത്തിയെങ്കിലും അതിനിടെ തീ കൂടുതല്‍ ആളിപ്പടരാന്‍ കാരണമായി. തുടക്കത്തിലെ ചെറിയ തീപിടുത്തം നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് വന്‍ അഗ്നിബാധയ്ക്ക് കാരണമായത്.
തുടക്കത്തിലെ വീഴ്ച്ചയാണ് വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകളില്‍ നിന്ന് 20 വാഹനങ്ങളും എയര്‍പോര്‍ട്ട് പാന്തറും നൂറോളം ഫയര്‍ഫോഴ്സ് ഉദേ്യാഗസ്ഥരും എത്തേണ്ട വന്‍ തീപിടിത്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാരാണ് സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. രക്ഷപ്രവര്‍ത്തനത്തിനും മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അഗ്നിശമനസേനയ്ക്ക് വീഴ്ച്ച ഉണ്ടായതായി നാട്ടുകാരും കുറ്റപ്പെടുത്തുന്നു. വിമാനത്താവളത്തില്‍ നിന്നും വന്‍തോതില്‍ വെള്ളം ചീറ്റിക്കാന്‍ കഴിയുന്ന പാന്തര്‍ വാഹനം എത്തിയ ശേഷമാണ് കാര്യങ്ങള്‍ നിയന്ത്രണത്തില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: