ജിത്തു കെ ജയന് സംവിധാനം ചെയ്യുന്ന ‘കള്ളന് ഡിസൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് സൈന മൂവീസില്‍ റിലീസായി. സൗബിന് ഷാഹിറിനാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റാംഷി അഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സജീര്‍ ബാബ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ചാലില്‍ നിര്‍വ്വഹിക്കുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ ‘ചാര്‍ലി’യില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു സുനിക്കുട്ടന്‍ കള്ളന് ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘കള്ളന് ഡിസൂസ’.
ചാര്‍ലി പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന് ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 28ന് തീയേറ്ററുകളില്‍ എത്തും. എഡിറ്റിങ്- റിസാല്‍ ജയ്നി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദുഷ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: