തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പോലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന് ലഭിച്ച നിര്‍ദേശം.
അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രധാനമായും പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് പരാമര്‍ശിക്കുന്നത്. സംവിധായകന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം നിരവധി ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. കൂടാതെ, തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: