ശബരിമല: യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബാംഗ്ലൂര്‍ സൗത്ത് എംപിയുമായ തേജസ്വി സൂര്യ സന്നിധാനത്ത് ദര്‍ശനം നടത്തി. ഇന്ന് വൈകിട്ട് അഞ്ചിന് നിലയ്ക്കലെത്തിയ അദ്ദേഹം ഏഴിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് ശ്രീകുമാര്‍ വാസുദേവന്‍ നമ്പൂതിരി കെട്ടുനിറച്ചു നല്കി.
ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. സന്നിധാനത്തെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ തങ്ങി. നാളെ രാവിലെ ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ജനറല്‍ സെക്രട്ടറി ടിനില്, ഉപാധ്യക്ഷന്‍ നന്ദകുമാര്‍ തുടങ്ങിയവരും തേജസ്വി സൂര്യ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: