കോട്ടയം: നഗരസഭയില്‍ എട്ട് മണിക്ക് മുഴങ്ങേണ്ട സൈറണ്‍ ഏഴിനു തന്നെ മുഴക്കി നഗരസഭ ഒരു മണിക്കൂര്‍ മുമ്പേ ഓടുന്നു. ഇന്നലെ വൈകിട്ട് എട്ടിനു മുഴങ്ങേണ്ട സൈറണ്‍ ആണ് ഏഴിനു മുഴങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി. പത്രം ഓഫീസുകളിലേയ്ക്കും, നഗരസഭയിലേയ്ക്കും നിരവധി നാട്ടുകാരാണ് കാരണം തിരക്കി ഫോണ്‍ ചെയ്തത്.
സാധാരണയായി രാവിലെ അഞ്ചിനും, എട്ടിനും, ഉച്ചയ്ക്ക് ഒരു മണിക്കും, അതുപോലെ വൈകിട്ട് അഞ്ചിനും, എട്ട് മണിക്കുമാണ് നഗരസഭ സൈറണ്‍ മുഴക്കുന്നത്. ഇതില്‍ നിന്നു ഭിന്നമായി വിശിഷ്ട വ്യക്തികളുടെ നിര്യാണത്തെ തുടര്‍ന്ന് നഗരസഭ സൈറണ്‍ മുഴക്കാറുണ്ട്. അത് തുടര്‍ച്ചയായി രണ്ടു തവണ മുഴക്കും.
എന്നാല്‍ ഇന്ന് ഏഴ് മണിക്ക് ഒരു പ്രാവശ്യം മാത്രമാണ് മുഴങ്ങിയത്. ഇതാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് വാച്ച് മാനു പറ്റിയ അബദ്ധമാണ് സമയം തെറ്റി സൈറണ്‍ മുഴക്കിയതെന്ന് മനസ്സിലായത്. നഗരസഭയുടെ ഭരണവും ഇതുപോലെ മണിക്കുറുകള്‍ക്കു മുന്‍പേ നടക്കട്ടെ എന്നാണ് പൊതുജനങ്ങള്‍ കമന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: