കോട്ടയം: എംസി റോഡില്‍ പുതുവേലി മാര്‍ കുര്യാക്കോസ് കോളജിന് സമീപം അരിവ വളവില്‍ ലോറിയില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ ടൗണ്‍, അഞ്ചേരി ഒല്ലൂര്‍ മേലേടത്ത് ബ്രൂക്കിന്റെ മകന് നോയല്‍ (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂര്‍ തൃക്കൂര് മുളങ്ങാട്ട് പറമ്പില്‍ ശശിയുടെ മകന് ശരത്തി (21)നെ പരിക്കുകളോടെ കൂത്താട്ടുകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ പരിക്ക് ഗുരുതരമല്ല.
തൃശ്ശൂര്‍ കാര്‍മല്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ഇരുവരും. പുതുവേലി, അരുവ വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബൈക്ക് ലോറിയിലിടിച്ച ഉടനെ നോയല്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണു. നോയല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാമപുരം പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു. നോയലിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: