ലണ്ടന്‍: ലോക ഫുട്ബോളിലെ ഏറ്റവും കരുത്തനായ വെറ്ററന്‍ താരം തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി ചെല്‍സി. ക്ലബിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതു കാരണം ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ പുതുക്കിയിരിക്കുന്നത്
2022-23 സീസണ് വരെ സില്‍വ ചെല്‍സിയില്‍ തുടരും. സില്‍വ ചെല്‍സിയിലെത്തിയ ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. 2020ല്‍ പി.എസ്.ജിയില്‍ നിന്നാണ് ബ്രസീല്‍ പ്രതിരോധതാരം ചെല്‍സിയിലെത്തിയത്. ചെല്‍സിയ്ക്ക് വേണ്ടി 40 മത്സരങ്ങള്‍ കളിച്ച സില്‍വ നാല് ഗോളുകള്‍ നേടി. 37 കാരനായ സില്‍വ ചെല്‍സിയ്ക്ക് വേണ്ടി കളിച്ചാണ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. പരിശീലകന് ടൂഹലും സില്‍വ ക്ലബില്‍ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സില്‍വയുടെ പരിചയ സമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ക്ലബ് വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: