ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സൂക്ഷിക്കണമെന്നും ഇവര്‍ കോവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഞാന്‍ കോവിഡ് പോസിറ്റീവായി. നേരിയ ലക്ഷണങ്ങള്‍ ഉണ്ട്. വീട്ടില്‍ നിരീക്ഷണത്തില് ആണെന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കെജ്രിവാര്‍ കഴിഞ്ഞ ഒരാഴ്ച മൂന്നു സംസ്ഥാനങ്ങളിലായി നാലു തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തിരുന്നു,.ഇന്നലെ തന്റെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു. ഡെറാഡൂണില്‍ അദ്ദേഹം നവപരിവാരണ്‍ സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിന് മുന്‍പ് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും അരവിന്ദ് കെജ്രിവാള്‍ റാലി നടത്തിയിരുന്നു. ചണ്ഡിഗഡിലെ വിജയ് യാത്രയുടെയും പട്യാലയിലെ ശാന്തി റാലിയുടെയും ഭാഗമായിരുന്നു അദ്ദേഹം. മൃത്സറിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്, ഡിസംബര്‍ 27 മുതല്‍ ലഖ്നൗവിലും ഡെറാഡൂണിലും റാലികള്‍ നടത്തിയിട്ടുണ്ട്.
ജനുവരി 1, 2 തീയതികളില്‍ ഡല്‍ഹി മുഖ്യമന്ത്രി രണ്ട് പ്രധാന വാര്‍ത്താ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അതിലൊന്ന് ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിനാണ്. അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ തന്റെ റാലികളിലും പത്രസമ്മേളനങ്ങളിലും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലന്നെ ആരോപണവും ശക്തമാണ്.
ദല്‍ഹിയില്‍ കൊറോണയുടെ ഗ്രാഫ് തുടര്‍ച്ചയായി ഉയരുകയാണ്. തിങ്കളാഴ്ച ഡല്‍ഹിയിലെ കൊറോണ ബാധിതരുടെ നിരക്ക് 6.76 ശതമാനമായി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നാലായിരത്തിലധികം പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: