തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനാത്തില്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മലയാളത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹ്മദ് ഖാന്. സതീശന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം എഴുതി തയാറാക്കി വച്ചിരുന്ന മലയാളത്തില്‍ വ്യക്തമാക്കി. എനിക്ക് അധികാരം തരാനല്ല, അധികാരം എന്നില്‍ നിന്ന് എടുത്ത് മാറ്റനാണ് പറയുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം. ചട്ടവും നിയമവും അറിയാത്തവരല്ല ഇവരൊക്കെ. എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. എനിക്ക് പലതും പറയാനുണ്ട്. എന്നാല്‍, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാല്‍ ഒന്നും പറയുന്നില്ല.
സര്‍ക്കാരിലെ അംഗങ്ങളുമായ സംസാരിക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സിലറായി തുടരാന്‍ താത്പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാവിലെ രംഗത്തെത്തിയിരുന്നു. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തര്‍ക്കിച്ച് നില്ക്കാന് താത്പ്പര്യവുംം സമയവുമില്ലെന്നും അദ്ദേഹം മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. സര്‍വ്വകലാശാല ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ താത്പ്പര്യമില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഡിലീറ്റ് നല്കാന് കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: