തിരുവനന്തപുരം : ശക്തി തെളിക്കാനുള്ള ഇടമല്ല സര്‍വ്വകലാശാലകള്‍. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സിലറായി തുടരാന്‍ താത്പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. വിവാദങ്ങളോട് തര്‍ക്കിച്ച് നില്ക്കാന് താത്പ്പര്യവുംം സമയവുമില്ലെന്നും അദ്ദേഹം മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു.
ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്നങ്ങള്‍ നേരിട്ടാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. സര്‍വ്വകലാശാല ചാന്‍സിലര്‍ പദവിയില്‍ തുടരാന്‍ താത്പ്പര്യമില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഡിലീറ്റ് നല്കാന് കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുനനെന്നും ഗവര്‍ണര്‍ പറഞ്ഞു.
അക്കാദമിക് വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ശക്തി തെളിയിക്കാനുള്ള ഇടമല്ല സര്‍വകലാശാലകള്‍. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്.
നിലവിലെ തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരമായി നിയമസഭ വിളിച്ചുചേര്‍ത്ത് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റുകയാണ് വേണ്ടത്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിച്ച് കൊണ്ടുവരാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: