ഇസ്ലാമബാദ്: കശ്മീര്‍ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരം ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യമാണെന്ന് പാകിസ്ഥാനിലെ ജമാ അത്തെ ഇസ്ലാമി നേതാവ് സിറാജുല്‍ ഹഖ് ഉദ്‌ബോധിപ്പിച്ചു.
ഉംമയുടെ(സമുദായം) ഐക്യമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം. ഇസ്ലാമിക രാജ്യങ്ങള്‍ അവരുടെ ശബ്ദം സര്‍വ്വശക്തിയോടെ ഉയര്‍ത്തിയാല്‍ കശ്മീര്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് സിറാജുള്‍ ഹഖ് പറഞ്ഞു.
അയല്‍ക്കാരായ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഒന്നിച്ച് ഒരു സംയുക്ത സാമ്പത്തിക വിപണി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക ലോകത്തിന്റെ പാഠ്യവിഷയങ്ങള്‍ ലോകമെങ്ങും ഒന്നായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ക്ക് സംയുക്തമായി ഒരൊറ്റ സേന എന്ന ആവശ്യവും സിറാജുള്‍ ഹഖ് ഉയര്‍ത്തുന്നു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള അകല്‍ച്ച സംഘര്‍ഷം ഒരു പ്രധാന ആശങ്കയാണ്. ഈ അകല്‍ച്ച അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മുന്നോട്ട് വരണം. ഇറാന്‍ യുഎസ് സാമ്പത്തിക തീവ്രവാദത്തിന്റെ ഇരയാണെന്നും സിറാജുള്‍ ഹഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: