കൊച്ചി:ദേശീയ സ്മാരക അതോറിറ്റി (എന്‍എംഎ) യര്‍മാന്‍ തരുണ്‍ വിജയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ആദിശങ്കരാചാര്യരുടെ ജന്മനാട് ദേശീയ പ്രധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം ഗവര്‍ണറുമായി വിശദമായി ചര്‍ച്ച നടത്തി.
ഇന്ത്യയുടെ ഏക്കാലത്തേയും മഹാനായ സന്യാസിവര്യന് അര്‍ഹമായ പ്രധാന്യം നല്‍കുന്നതിന് വേണ്ടി ദേശീയ സ്മാര അതോറിറ്റി നടത്തുന്ന പരിശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ തന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്കി.
രണ്ട് ദിവസം മുന്‍പ് താന്‍ കാലടി സന്ദര്‍ശിച്ച കാര്യവും തരുണ്‍ വിജയ് ഗവര്‍ണറുമായി പങ്കുവെച്ചു. എട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജീവിച്ച ശങ്കരാചാര്യരുടെ ജന്മസ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താന്‍ ഒരു വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും തരുണ്‍ വിജയ് പറഞ്ഞു. ആദിശങ്കരാചാര്യര്‍ തന്നെ സ്ഥാപിച്ച ശൃംഗേരി പീഠത്തിന്റെ ശങ്കരാചാര്യരാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ കാലടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്.. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദിശങ്കരാചാര്യരുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.
ഈയിടെയുണ്ടായ ഒരപകടത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ എത്തിയ തരുണ്‍ വിജയിനെ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ അരികത്തോളം അനുഗമിച്ചു. അദ്ദേഹത്തിന്റെ വീല്‍ചെയര്‍ അല്പദൂരം തള്ളി ഒരുവേള ഗവര്‍ണര്‍ തരുണ്‍ വിജയിനെ സഹായിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: