ശബരിമല: ഉച്ചക്ക് നടയടച്ച ശേഷം കയറ്റിവിടാന്‍ ആക്രോശിച്ച് തത്കാലിക ശുചികരണ പ്രവര്‍ത്തകനെ അന്യസംസ്ഥാനത്ത് നിന്നും തീര്‍ഥാടനത്തിനെത്തിയ ഭക്തന് ആക്രമിക്കുകയായിരുന്നു. നടയടച്ച ശേഷവും മാളികപ്പുറം മേല്‍ശാന്തിയുടെ മുറിക്ക് സമീപത്തെ വഴിയിലൂടെ കയറ്റി വിടാന്‍ വിസമ്മതിച്ചതിനാണ് ആക്രമണം.
കോഴിക്കോട് ഉള്ളേരി സ്വദേശി ദിനീഷിനെയാണ് (36) ആക്രമിച്ചത്. കയ്യിലിരുന്ന തേങ്ങാകൊണ്ട് തലയിലടിക്കുകയായിരുന്നു. തലയ്ക്ക് പൊട്ടലേറ്റ ഇയാളെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാളെ ആക്രമിച്ചയാളെ പമ്പയില്‍ നിന്നും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: