കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു. മന്ത്രി ഔദ്യോഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കോട്ടയത്ത് പാമ്പാടിയില്‍ വെച്ചുണ്ടായ അപകടത്തില്‍ നിന്ന് മന്ത്രി വാസവന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം ഗണ്മാന് നിസാര പരിക്കുകളുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ ഭാഗീകമായി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: