തിരുവനന്തപുരം: സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്് വിശ്വത്തിന്റെ കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രസ്താവന വഴി സിപിഎമ്മും സിപിഐയും തമ്മിലുള്ള വ്യത്യാസമാണ് പ്രകടമാകുന്നത്. സിപിഐയുടേത് ശരിയായ മതേതര നിലപാടാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രിസിനെ പുകഴ്ത്തിയുള്ള എംപി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആസ്ഥാനത്തേയ്ക്ക് വരാന്‍ എല്ലായിപ്പോഴും ഇടതുപക്ഷത്തിന് സാധിക്കില്ലായെന്ന് കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇക്കാര്യത്തില്‍ സിപിഎമ്മിന് വിരുദ്ധ അഭിപ്രായമുണ്ടായേക്കാം. വ്യത്യസ്ഥ അഭിപ്രായം ഉള്ളതുകൊണ്ടാണ് സിപിഎമ്മും സിപിഐയും രണ്ടുപാര്‍ട്ടികളായി നിലനില്‍ക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് തകരാന്‍ പാടില്ലായെന്ന് പരസ്യ പ്രതികരണവുമായി ഇടത് എംപി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ സംഘപരിവാര്‍ കൂടുതല്‍ ശക്തിപ്പെടും. അതിനാല്‍ കോണ്‍ഗ്രസ് തകരാന്‍ പാടില്ലായെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടത് പക്ഷത്തിനില്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന നെഹ്റൂവിയന്‍ രാഷ്ട്രീയത്തിന് അപചയമുണ്ടായി. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ അഭാവം കാരണമുണ്ടാകുന്ന ശ്യൂന്യത നികത്താന്‍ അവര്‍ക്ക് മാത്രമേ സാധിക്കുള്ളുവെന്നും ബിനോയ് പറഞ്ഞു. പി.ടി തോമസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്പ്പെടേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനെടുത്തിരുന്നു. സിപിഐ രാജ്യസഭയിലെ കക്ഷിനേതാവായ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനം പാര്‍ട്ടി തുടരാന്‍ പോകുന്ന നയത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: