കൂറ്റനാട്: തരിശായ അമ്പലമുറ്റത്ത് ഹൈടെക്ക് കൃഷിയിടമൊരുക്കി കേരളത്തിനാകെ മാതൃകയാവുകയാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം. ആനക്കര കൃഷിഭവനും വിഷമില്ലാത്ത നല്ല പച്ചക്കറികള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പും, ക്ഷേത്ര ഭരണ സമിതിയും, ഭക്തജനങ്ങളുടെ കൂട്ടായ്മയും ഒന്നിച്ചു ചേര്‍ന്നാണ് പച്ചക്കറി കൃഷിയൊരുക്കുന്നത്.
വെള്ളവും വളവും വിളകള്‍ക്ക് പൈപ്പിലൂടെ ഒന്നിച്ചു നല്കുവാന് കഴിയുന്ന ഓപ്പണ്‍ പ്രിസിഷ്യന്‍ ഫാമിങ് വിത്ത് ഫെര്ട്ടിഗേഷന് എന്ന ഹൈടെക്ക് കൃഷിയിടത്തിലെ തൈ നടീല്‍ ഉദ്ഘാടനം സിനിമാതാരം സംയുക്താ വര്‍മ്മ നിര്‍വഹിച്ചു. കൃഷിവകുപ്പ്, ആനക്കര കൃഷിഭവന് സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിഭവന് ഇടപെടലിലൂടെയാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്.
ആനക്കര കൃഷിഭവന് സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസി. ഗിരീഷ് അയിലക്കാടിന്റെ മേല്‍നോട്ടത്തില്‍ ഒരുക്കപ്പെട്ട കൃഷിയിടത്തില്‍ സര്‍ക്കാര്‍ പദ്ധതിക്ക് പുറമെ നിരവധി ഭക്തജനങ്ങളുടെ കൂട്ടായ സംഭവനകളും ചേര്‍ന്നതോടെയാണ്. ഒരുപക്ഷെ കേരളത്തില്‍ തന്നെ അപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന അമ്പലമുറ്റത്തെ ഹൈടെക്ക് കൃഷിയുടെ പിറവിക്ക് കാരണമായത്.
കൃഷിയിടത്തിലെ ഇറിഗേഷന്‍ സംവിധാനങ്ങളും വെഞ്ച്വാറിയുമൊക്കെ സൗജന്യമായി സ്ഥാപിച്ചു നല്‍കിയും, കൃഷിക്കാവശ്യമായ മുഴുവന്‍ ജൈവവളങ്ങളും, പച്ചക്കറിതൈകളും സംഭാവനയായി നല്‍കിയും തൃത്താല കൃഷികേന്ദ്ര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
ക്ഷേത്ര ജീവനക്കാര്‍ ഒഴിവുവേളകളില്‍ കൃഷിയിടത്തിന്റെ മണ്ണൊരുക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയത്. ക്ഷേത്രം എക്സി. ഓഫീസര്‍ ആര്.എസ്. രാജേഷ്, കൃഷി ഓഫീസര്‍ സുരേന്ദ്രന്, കൃഷി അസി. ഗിരീഷ്, കൃഷികേന്ദ്ര സുരേഷ്, ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് യു.പി. ശ്രീധരന്‍നായര്‍, സെക്രട്ടറി കെ. വാസുദേവന്‍, സി.കെ. ശശിപച്ചാട്ടിരി, കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, മോഹനന്, വീരമണി, മുരളി, ജോയന്, പ്രവീണ്‍, യു.പി. ഹരിനന്ദനന്, ലീലാവിശ്വനാഥ്, സബിത പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: