ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജീത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. കൊലയാളി സംഘത്തിലെ ആറ് പേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നാണ് ഇവരേയും കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ആലപ്പുഴയില്‍ രണ്‍ജീത്തിന്റെ വീടിനോട് ചേര്‍ന്ന് തന്നെയുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായിരിക്കുന്നതെന്നും സൂചനയുണ്ട് . ഇവരുടെ അറസ്റ്റ് കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം രേഖപ്പെടുത്തുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ആകെ 12 പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊലയാളി സംഘത്തിലുള്ളത്. നേരത്തെ ഈ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്കിയവരും, വ്യാജ സിം കാര്‍ഡ് എടുത്തു നല്കിയവരും അറസ്റ്റിലായിരുന്നു. ഇവരുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് പതിനഞ്ചിനടുത്ത് ആളുകള്‍ ഇതുവരെ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കേസില്‍ ആകെ 25ഓളം പ്രതികള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: