ന്യൂദല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥിനികളെയും ആക്ടിവിസ്റ്റുകളായ സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ ആപ്പുകള്‍ക്കെതിരെ നടപടി എടുത്ത് കേന്ദ്ര സര്‍ക്കാര്‍. ‘ബുള്ളി ഭായ്’ എന്ന പേരിലാണ് ആപ്പ് പുറത്തിറങ്ങിയത്. ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ ജാമിയ മിലിയ വിദ്യാര്‍ഥിനി ലദീദ ഫര്‍സാന ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉയര്‍ത്തിയതോടെയാണ് മിനിട്ടുകള്‍ക്കുള്ളില്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് ബുള്ളി ഭായ് ആപ്പില്‍ ഉപയോഗിച്ചിരുന്നത്. 100ലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
‘ബുള്ളി ബായ്’ എന്ന ആപ്പ് ബ്ലോക്ക് ചെയ്തുവെന്ന് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി പൊലീസും അന്വേഷണംആരംഭിച്ചു. ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയുടെ ട്വീറ്റിന് മറുപടിയായാണ് ആപ്പ് ബ്ലോക്ക് ചെയ്ത വിവരം ഐടി മന്ത്രി വ്യക്തമാക്കിയത്. ഇതിന് പ്രിയങ്ക മന്ത്രിക്ക് നന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: