തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാവായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാറിയെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍ പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. രാജ്യത്തിന്റെ പ്രഥമപൗരനെ അവഹേളിച്ച സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നതാണോ നയമെന്ന് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
രാഷ്‌ട്രപതിക്ക് ഡി ലിറ്റ് ശുപാര്‍ശ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നാണ് വിഡി സതീശന്‍ ചോദിക്കുന്നത്. രാജ്യത്തെ ഏതു പൗരനുമുള്ള അവകാശം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു. ഡി ലിറ്റ് ശുപാര്‍ശ ആര്‍ക്കും കൊടുക്കാം.പ്രതിപക്ഷനേതാവിന് വിവരം ഇല്ലാത്തത് ഗവര്‍ണറുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു.
വി.ഡി സതീശന് പിണറായി വിജയനെ ഭയമാണ്. ഈ ഭയത്തെ ക്രിയാത്മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്യാനുള്ള തന്റേടവും ആര്‍ജ്ജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: