ബെംഗളൂരു: ക്ലാസ് റൂമില്‍ ഹിജാബ് അനുവദിക്കില്ലെന്ന് ഉത്തരവിറക്കി ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളജ്. പ്രതിഷേധവുമായി ഇസ്ലാമിസ്റ്റുകള്‍ കോളേജിലെത്തി. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കേണ്ടന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍. ക്ലാസ് റൂമില്‍ ഹിജാബ് അനുവദില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ കാണണമെന്നും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ വ്യക്തമാക്കി. എന്നാല്‍, ക്യാമ്പസില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും അദേഹം പറഞ്ഞു.
ഉത്തരവ് അനുസരിക്കാതെ ഇന്നലെ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിക്കുന്നത് വിലക്കി. ആറ് വിദ്യാര്‍ഥിനികളെയാണ് പ്രിന്‍സിപ്പാള്‍ വിലക്കിയത്. തുടര്‍ന്ന് ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തില്‍ കേളേജിലേക്ക് പ്രതിഷേധ രപകടനം നടത്തി. എന്നാല്‍, ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും ഉത്തരവ് എല്ലാവര്ക്കും വേണ്ടി ഇറക്കിയതാണ്.
60 മുസ്ലിം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ആറ് പേര് അല്ലാതെ അവരാരും ഹിജാബ് ധരിക്കുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പി.ടി.എ യോഗം വിളിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: