Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തിയുടെ ദൂതരാവുക

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2022, 06:00 am IST
in Samskriti

മക്കളേ,  

ഈ പുതുവത്സരം ഏവര്‍ക്കും നന്മയും ഐശ്വര്യവും, ആരോഗ്യവുംആനന്ദവും, ശാന്തിയും സമൃദ്ധിയും കൊണ്ടുവരുന്നതാവട്ടെ. പ്രകൃതിമാതാവ് നമ്മുടെ തെറ്റുകള്‍ പൊറുത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലാത്ത ഒരു കാലത്തെ നമുക്കു പ്രദാനം ചെയ്യട്ടെ. തല ചായ്‌ക്കാന്‍ വീടും വയറുനിറയ്‌ക്കാന്‍ ഭക്ഷണവും എല്ലാവര്‍ക്കും ഉണ്ടാവട്ടെ. ലോകത്തെവിടെയും ശാന്തിപുലരട്ടെ.  

ഇതൊക്കെ നടക്കുന്ന കാര്യങ്ങളല്ലെന്ന് മക്കള്‍ ചിന്തിച്ചേക്കാം. എങ്കിലും ഇത്തരം സ്വപ്‌നങ്ങളാണ് നമ്മുടെ ജീവിതത്തിനും പ്രയത്‌നത്തിനും ശരിയായ ഊര്‍ജ്ജം പകരുന്നത്. ‘ഹാപ്പിന്യൂ ഇയര്‍’ എന്നാണല്ലോ നമ്മള്‍ ആശംസിക്കാറുള്ളത്. പുതുവര്‍ഷപ്പിറവി  പുതുമയുടെ കാലമാണ്. അറിയാതെ തന്നെ പുതിയൊരു ഉന്മേഷവും പ്രതീക്ഷയും നമ്മളില്‍ ഉണരുന്നു. പുതുവത്സരം ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ദിവസം മാത്രമായി മാറരുത്. ഉള്ളിലേക്കു നോക്കാനും സ്വയംമനനം ചെയ്യാനുമുള്ള അവസരമാണിത്. അതോടൊപ്പം ലക്ഷ്യബോധത്തോടെയുള്ള പ്രയത്‌നംകൂടി ഉണ്ടാകണം.

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.  

ഇതാണ് മനുഷ്യസ്വഭാവം. സമൂഹത്തിനു ദോഷംചെയ്യുന്ന ഏതൊരു പ്രവൃത്തിയുംഅധര്‍മ്മമാണ്. സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്‌ക്കുവേണ്ടി വ്യക്തിപരമായ ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുക എന്നത് വലിയകാര്യമാണ്. ജനങ്ങളില്‍ ആ മനോഭാവം വളര്‍ന്നാല്‍ ഈ ലോകത്തിലെ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാന്‍ നമുക്കു കഴിയും. പുതിയ നല്ല ശീലങ്ങളും ഗുണങ്ങളും വളര്‍ത്തിയെടുക്കാനുള്ള അവസരമായി പുതുവര്‍ഷത്തെ പ്രയോജനപ്പെടുത്തണം. ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അതില്‍നിന്നും മോചനം നേടാനുള്ള ദൃഢനിശ്ചയത്തിനുള്ള അവസരം കൂടിയാണ് പുതുവത്സരം.  

ചിലര്‍ പുതുവര്‍ഷം തുടങ്ങുമ്പോള്‍ പുതിയ തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും എടുക്കും. എന്നാല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രലോഭനങ്ങളില്‍ വീണ് അവയൊക്കെ ഉപേക്ഷിക്കും. ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ആദ്യദിനത്തില്‍ തന്നെ ചെയ്തുകൊണ്ട് നമുക്ക് പുതുവര്‍ഷത്തിന് ആരംഭം കുറിക്കാം. സഹജീവികളോടുള്ള കാരുണ്യം നമ്മള്‍ പ്രത്യേകിച്ചും വളര്‍ത്തിയെടുക്കേണ്ട ഒരു ഉത്തമഗുണമാണ്. നമ്മുടെ ഉള്ളിലെ സ്‌േനഹത്തെ ഉണര്‍ത്താനും ഉദ്ധരിക്കാനും അത്തരം പ്രവൃത്തികള്‍ സഹായിക്കും.

ജര്‍മ്മനിയില്‍ ദര്‍ശനത്തിനുവന്ന ഒരു മോള്‍പറഞ്ഞ കഥയാണ് ഓര്‍മ്മ വരുന്നത്. ആ മോള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കണക്ക് പഠിപ്പിക്കുകയാണ്. ആ ക്ലാസ്സില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ കുറെപ്പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നും വന്ന അഭയാര്‍ത്ഥി കുട്ടികളായിരുന്നു.  

ഭിന്നസംഖ്യകളെക്കുറിച്ചായിരുന്നു ക്ലാസ്സ്. ‘അര’ എന്നാല്‍ എന്തെന്നും, ‘കാല്‍’ എന്നാല്‍ എന്തെന്നും ടീച്ചര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. എന്നിട്ടുചോദിച്ചു. ‘ഞാന്‍  നിങ്ങള്‍ക്ക് ചോക്ലേറ്റ് തരികയാണെന്നിരിക്കട്ടെ. ഒരു ചോക്ലേറ്റിന്റെ അരഭാഗമാണോ കാല്‍ ഭാഗമാണോ നിങ്ങള്‍ക്ക് വേണ്ടത്?’ മിക്ക കുട്ടികളും കാല്‍ഭാഗം ചോക്ലേറ്റ് എന്നാണ് ഉത്തരം നല്‍കിയത്. ടീച്ചര്‍ വിചാരിച്ചു, അരയാണ് കാലിനെക്കാള്‍ വലുതെന്ന് കുട്ടികള്‍ക്കു മനസ്സിലായിട്ടില്ല. അതുകൊണ്ട് ഒന്നുകൂടെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ടീച്ചര്‍ അവരോടു ചോദിച്ചു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ കാല്‍ഭാഗം  ചോക്ലേറ്റ് മതിയെന്നു പറഞ്ഞത്?’ ‘ഞങ്ങള്‍  കാല്‍ഭാഗം മാത്രം എടുത്താല്‍ ഒന്നുംകിട്ടാത്ത കുട്ടികള്‍ക്കും കഴിക്കാമല്ലോ.’ ഇതായിരുന്നു കുട്ടികളുടെ മറുപടി.  

ആ കുട്ടികളുടെ മനസ്സു നോക്കുക. നല്ല ഭക്ഷണം വയറുനിറയെ കഴിക്കാന്‍കിട്ടാത്ത പാവപ്പെട്ടകുട്ടികളാണ് അവര്‍. എന്നിട്ടും മറ്റുകുട്ടികള്‍ക്കു കൊടുക്കുന്നതിനെകുറിച്ചാണ് അവര്‍ചിന്തിച്ചത്.   അമ്മയുടെ മക്കള്‍ ലോകത്തില്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൂതന്മാരാകട്ടെ. മക്കളുടെയെല്ലാം ജീവിതത്തില്‍ ശാന്തിയും സന്തോഷവും നിറയുവാന്‍ കൃപ അനുഗ്രഹിക്കട്ടെ.  

മാതാ അമൃതാനന്ദമയീ ദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.