ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി വാങ്ങിയ പുതിയ മയ്ബാ കാറിന്റെ വില മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ 12 കോടി വരില്ലെന്ന് കേന്ദ്രം. അതീവ സുരക്ഷാ സൗകര്യങ്ങളുള്ള കാറിന്റെ വില പ്രചരിക്കുന്ന വിലയുടെ മൂന്നിലൊന്ന് മാത്രമേ വരൂ എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
സുരക്ഷാഭീഷണിയുള്ള വാഹനമായതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഇക്കാര്യം പുറത്തുവിടാത്തതെന്നും കേന്ദ്രം പറയുന്നു. പ്രധാനമന്ത്രി ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ എട്ട് വര്‍ഷം പഴക്കമുള്ളതാണ്. ഈ മോഡലിന്റെ ഉല്പാദനം കമ്പനി നിര്‍ത്തിയതുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്പിജി) വാഹനങ്ങളുടെ കാര്യവും തീരുമാനിക്കുന്നത്. അല്ലാതെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
വെടിയുണ്ടകളില്‍ നിന്നും സ്ഫോടനങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന മയ്ബാ എസ് 650 മോഡല്‍ കാറാണ് പ്രധാനമന്ത്രി വാങ്ങിയിരിക്കുന്നത്. ഇത് മെഴ്സിഡീസ് ഇറക്കുന്ന ആവശ്യക്കാരുടെ താല്പര്യങ്ങള്ക്കനുസരിച്ച് രൂപകല്പന ചെയ്തെടുക്കുന്ന കാറാണ്.
വെടിയേറ്റാലും കേടുപറ്റാതെ ഓടിക്കാവുന്ന ടയറുകള്‍ ഈ കാറിന്റെ പ്രത്യേകതയാണ്. ഇന്ധനടാങ്കില്‍ വെടിയുണ്ട ഏല്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: