കാലടി: ആദിശങ്കരാചാര്യരുടെ ജന്മനാടിന് ദേശീയ സ്മാരകപദവി നല്‍കാന്‍ ആലോചിക്കുന്നതായി ദേശീയ സ്മാരക അതോറിറ്റി അധ്യക്ഷന്‍ തരുണ്‍ വിജയ്. ആദിശങ്കരന്റെ ജന്മനാടായ കാലടി ഔദ്യോഗികമായി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിശങ്കര ക്ഷേത്ര പരിസരത്ത് അദ്ദേഹം ഒരു രുദ്രാക്ഷ തൈ നട്ടു. ദേശീയ സ്മാരകങ്ങള്‍ക്കുള്ള ഒരു ഭരണഘടന സമിതിയാണ് ദേശീയ സ്മാരക അതോറിറ്റി.
‘പാരമ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി അങ്ങേയറ്റം തല്‍പരനാണ്. അതുപോലെ കൊളോണിയല്‍ ചരിത്രകാരന്മാര്‍ നമ്മുടെ പാരമ്പര്യത്തോട് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ നീക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി തല്‍പരനാണ്. അദ്ദേഹത്തിന്റെ വീക്ഷണമാണ് എന്നെ നയിക്കുന്നത്,’- തരുണ്‍ വിജയ് പറഞ്ഞു.
‘പ്രധാനമന്ത്രി ആദി ശങ്കരന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനായി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് കാലടിയിലേക്ക് വരുന്നത്. മുന്‍വിധിക്കാരായ ചരിത്രകാരന്മാരെയും അവരുടെ കൊളോണിയല്‍ മാനസികാവസ്ഥയും കണ്ട് അമ്പരന്നിരിക്കുകയാണ് ഞാന്‍. അഫ്‌സല്‍ ഖാന്‍ വധിച്ച 62 ഭാര്യമാരുടെ ശവശരീരം മറവു ചെയ്ത ശവകുടീരത്തെ ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം നമ്മുടെ സംസ്‌കാരത്തിന്റെ പുനരുജ്ജീവനത്തിന്റെ അടയാളമായ കാലടിയിലെ ആദിശങ്കരന്റെ ജന്മസ്ഥലം അവഗണിക്കപ്പെടുന്നു.
പൂര്‍ണ്ണാ (പെരിയാര്‍) നദി, മുതലക്കടവ് (ചീങ്കണ്ണി കുളിക്കടവ്), ആദിശങ്കരന്റെ അമ്മ ആര്യാംബയ്‌ക്ക് അവസാന കര്‍മ്മം ചെയ്ത സ്മാരകതൂണ്‍ എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു ദേശീയ സ്മാരകം മഹാനായ ആ സന്യാസിവര്യന് സമര്‍പ്പിക്കാവുന്ന പരിശുദ്ധമായ ഇടമായിരിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്‌ക്ക് മുന്‍പാകെ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎംഎഎസ് ആര്‍ നിയമം (ദി ആന്‍ഷ്യന്റ് മോണുമെന്‍റ്സ് ആന്‍റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍റ് റിമെയിന്‍സ് നിയമം) അനുസരിച്ച് കാലടിയെ ദേശീയ സ്മാരകത്തിന്റെ പരിശുദ്ധ ഇടമായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: