തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി നടത്തുന്ന ഇറ്റലി സന്ദര്‍ശനത്തിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങള്‍. കോണ്‍്ഗ്രസ് പാര്‍ട്ടിയേക്കാള്‍ രാഹുലിന് പ്രിയം ന്യൂ ഇയര്‍ പാര്‍ട്ടിയാണെന്നും മറ്റുമാണ് ട്രോളന്മാര് പരിഹസിക്കുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. രാഹുലിന്റെ യാത്ര തീര്‍ത്തും വ്യക്തിപരമാണെന്നും അതിനെ ബിജെപി അനുകൂലികളും മാധ്യമങ്ങളും വളച്ചൊടിക്കുന്നുവെന്ന് കോണ്‍്ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് പരിപാടികള്‍ വേണ്ടെന്നുവെച്ചുള്ള നേതാവിന്റെ പര്യടനം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പാര്‍ലമെന്റ് ശീതകാല സമയത്ത് അവധിയെടുത്ത് രാഹുല്‍ ഇറ്റലിക്ക് പറന്നത് പാര്‍ട്ടിയിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ നിര്‍ണായകം എന്ന് വിലയിരുത്തിയിരുന്ന സമ്മേളന കാലയളവില്‍ രാഹുല്‍ ഇറ്റലിയില്‍ ചെലവഴിച്ചത് ഒരു മാസമാണ്.
പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലും ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നിവിടങ്ങളിലും നിരവധി പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോകുന്നതിനാല്‍ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: