ന്യദല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റലിയിലേയ്ക്ക്. സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് പരിപാടികള്‍ വേണ്ടെന്നുവെച്ചുള്ള നേതാവിന്റെ പര്യടനം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പാര്‍ലമെന്റ് ശീതകാല സമയത്ത് അവധിയെടുത്ത് രാഹുല്‍ ഇറ്റലിക്ക് പറന്നത് പാര്‍ട്ടിയിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ നിര്‍ണായകം എന്ന് വിലയിരുത്തിയിരുന്ന സമ്മേളന കാലയളവില്‍ രാഹുല്‍ ഇറ്റലിയില്‍ ചെലവഴിച്ചത് ഒരു മാസമാണ്.
പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലും ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നിവിടങ്ങളിലും നിരവധി പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോകുന്നതിനാല്‍ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: