കരുനാഗപ്പള്ളി: ദേശീയപാതാവികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തെ മതില്‍കെട്ടി വിഭജിക്കുന്ന വിധത്തില്‍ എലിവേറ്റഡ് ഹൈവേ വേണ്ടെന്നും പകരം ഫ്ളൈഓവര്‍ നിര്‍മിക്കണമെന്നും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സേവ് കരുനാഗപ്പള്ളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപനം നടത്തി.
വ്യാപാരികളും റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. സമരപ്രഖ്യാപനം സി.ആര്. മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്. രാമചന്ദ്രന് അധ്യക്ഷനായി. നഗരസഭാ ചെയര്മാന് കോട്ടയില്‍ രാജു മുഖ്യപ്രഭാഷണം നടത്തി.
സേവ് കരുനാഗപ്പള്ളി ഫോറം ജനറല്‍ സെക്രട്ടറി സുധീര്‍ കാരിയ്ക്കല്‍, ചെയര്മാന് കെ.ജെ. മേനോന്, സുശീലന്, വലിയത്ത് ഇബ്രാഹിംകുട്ടി, പ്രൊഫ. കെ.ആര്. നീലകണ്ഠപിള്ള, എന്‍. അജയകുമാര്‍, കെ.ആര്. രാജേഷ്, കാട്ടൂര്‍ ബഷീര്‍, എസ് ദേവരാജന്‍, ജി.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: