ഗാന്ധിനഗര്‍: ആശുപത്രി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നുളള അസഹനീയമായ ദുര്‍ഗന്ധം മൂലം കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു്. ഇത് ചികിത്സയില്‍ കഴിയുന്നവര്‍ക്കും, നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ആശുപത്രിയില്‍ എത്തുന്നവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നിന്നാണ് അസഹനീയമായദുര്ഗന്ധം വമിക്കുന്നത്. കഴിഞ്ഞ 18ന് നഴ്സിംഗ് ഹോസ്റ്റലിന് സമീപമുള്ള മാലിന്യം വേര്‍തിരിക്കുന്ന പ്ലാന്റിന് തീപിടിച്ചിരുന്നു. ഇതോടനുബന്ധിച്ച് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ മാലിന്യ സംസ്കരണ പ്ലാന്റിനും തകരാര്‍ സംഭവിച്ചു. ഇതിനാല്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ അടക്കം ഭക്ഷണ മാലിന്യം,
കെട്ടിടത്തിന് മുന്‍ഭാഗത്തുള്ള മണ്ണിട്ടു നികത്തി കൊണ്ടിരിക്കുന്ന പാടശേഖരത്തേയ്ക്ക് തള്ളുകയാണ്. ഇതു കൂടാതെ കക്കൂസ് മാലിന്യവും ഈ വെള്ളത്തിലേയ്ക്ക് വരുന്നതായും ആക്ഷേപമുണ്ട്. അതിനാല്‍, മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്ന പാടശേഖരത്തേയ്ക്ക് ഭക്ഷണ മാലിന്യങ്ങള്‍ തള്ളാതിരിക്കുവാന് അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: