മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്ത് ജോലി ഏറ്റെടുത്താലും അത് പൂര്‍ത്തിയാക്കിയിരിക്കും എന്നതാണ് മോദിയുടെ പ്രത്യേകത. ഒരു കാര്യം ചെയ്യുമെന്ന് അറിയിച്ചാല്‍ അദ്ദേഹം അത് ചെയ്തിരിക്കും. പൂനെയില്‍ മറാത്തി ദിനപത്രമായ ‘ലോകസത്ത’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്, അവന് ഏതൊരു ജോലിയും ഏറ്റെടുത്തുകഴിഞ്ഞാല്‍, അത് (ദൗത്യം) അതിന്റെ അന്തിമഘട്ടത്തിലെത്തുന്നത് വരെ താന്‍ നിര്‍ത്തില്ലെന്ന് അദ്ദേഹം ഉറപ്പാക്കും. അദ്ദേഹത്തിന് ഭരണത്തില്‍ നല്ല ഗ്രാഹ്യമുണ്ട്, അതാണ് അദ്ദേഹത്തിന്റെ ശക്തമായ വശമെന്ന് പവാര്‍. തന്റെ ഗവണ്മെന്റിന്റെ നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ഭരണസംവിധാനത്തിനും സഹപ്രവര്‍ത്തകരേയും ഒന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നത് വളരെ മികച്ച രീതിയിലാണ്. തന്റെ സഹപ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ മോദിക്ക് വ്യത്യസ്തമായ ഒരു രീതിയാണുള്ളത്, മന്മോഹന് സിങ്ങിനെപ്പോലുള്ള മുന്‍ പ്രധാനമന്ത്രിമാരില്‍ ആ ശൈലി ഇല്ലായിരുന്നെന്നും പവാര്‍.
അതേസമയം, 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ആഗ്രഹിച്ചിരുന്നുവെന്ന് എന്‍സിപി മേധാവി ശരദ് പവാര്‍. എന്നാല്‍ അത്തരമൊരു സഖ്യമുണ്ടാക്കുന്നതിനെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും അത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തുറന്നു പറഞ്ഞതായും ശരദ് പവാര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: