Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗഭാഗ്യവും നിര്‍ഭാഗ്യവും

ജീവിതത്തില്‍ പ്രതിസന്ധികളും പരീക്ഷണഘട്ടങ്ങളും ഉണ്ടാകുമ്പോള്‍ അവയെ നേരിടാനറിയാതെ നമ്മള്‍ ദുഃഖത്തിനും നിരാശയ്‌ക്കും കീഴ്‌പെട്ടുപോകാറുണ്ട്. പക്ഷെ നമ്മള്‍ പ്രതീക്ഷ കൈവിടാതിരുന്നാല്‍, ശ്രമം കൈവിടാതിരുന്നാല്‍, ഈശ്വരനിലുള്ള നമ്മുടെ വിശ്വാസം കൈവിടാതിരുന്നാല്‍, ഒരു വഴി നമുക്കു തുറന്നുകിട്ടുകതന്നെ ചെയ്യും. അത്തരം പരീക്ഷകള്‍ നമ്മുടെ വളര്‍ച്ചയ്‌ക്കു വേണ്ടിയായിരുന്നു, നമ്മളെ കൂടുതല്‍ കരുത്തരാക്കാന്‍ വേണ്ടിയായിരുന്നു എന്ന് അപ്പോള്‍ നമ്മള്‍ തിരിച്ചറിയും.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 29, 2021, 09:36 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,

നല്ലൊരു നാളെയെക്കുറിച്ച് സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാം. നമ്മുടെ ജീവിതപാത എന്നും സൗഭാഗ്യങ്ങളുടെ പുഷ്പങ്ങള്‍ വിരിച്ചതാകണമെന്നു നമ്മള്‍ ആഗ്രഹിക്കുന്നു. എങ്കിലും ദൗര്‍ഭാഗ്യങ്ങളും ദുരിതങ്ങളും ജീവിതത്തില്‍ കടന്നുവരുന്നതും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും മങ്ങുന്നതും സാധാരണമാണ്.

ചിലര്‍ പറയുന്നതു കേട്ടിട്ടില്ലെ, ‘ഇന്നൊരു ചീത്ത ദിവസമായിരുന്നു’, ‘ഇപ്പോള്‍ എന്റെ സമയം മോശമാണ്’, എന്നെല്ലാം. യഥാര്‍ത്ഥത്തില്‍ ചില ദിവസങ്ങള്‍ ‘ചീത്ത ദിവസം’ മറ്റു ചിലത് ‘നല്ല ദിവസം’ എന്ന് നമ്മുടെ മനസ്സ് ആ സമയം മുദ്ര കുത്തുന്നതാണ്. ‘ചീത്ത ദിവസം’ എന്ന് നമ്മള്‍ വിചാരിച്ചിരുന്നത് ചില ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍, ‘നല്ല ദിവസം’ ആയിരുന്നു എന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ തിരിച്ചറിയാറില്ലേ. ‘അന്ന് അങ്ങനെ സംഭവിച്ചത് നന്നായി’ എന്ന് നമ്മള്‍ തന്നെ പറഞ്ഞുപോകാറില്ലേ. കാരണം, കാലം കഴിഞ്ഞപ്പോള്‍ ഒന്നുകില്‍ ചീത്ത എന്നു നമ്മള്‍ വിചാരിച്ച ആ അനുഭവത്തില്‍ നിന്നും എന്തെങ്കിലും വിലപ്പെട്ട ഒരു പാഠം നാം പഠിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍, അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമുക്കു ഗുണകരമായി മാറിയിരിക്കാം.  

ഉദാഹരണത്തിന് നമ്മള്‍ പ്രധാനപ്പെട്ട ഒരു യാത്രയ്‌ക്കു പോകാനിരിക്കുമ്പോള്‍ വിമാനത്തില്‍ സീറ്റ് കിട്ടാതെപോകുന്നു. നമ്മള്‍ വളരെ ദുഃഖിക്കുന്നു. പക്ഷെ പിന്നീട് ആ വിമാനം അപകടത്തില്‍പ്പെട്ടു എന്നറിയുമ്പോള്‍ ഈശ്വരന്‍ നമ്മെ രക്ഷിച്ചല്ലോ എന്നോര്‍ത്ത് സന്തോഷവും നന്ദിയും കൊണ്ട് ഹൃദയം നിറയുന്നു. അല്ലെങ്കില്‍, പ്രതീക്ഷിച്ച ഒരു ജോലി കിട്ടാതെപോയതില്‍ മനംനൊന്തിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി അതിലും നല്ല ജോലി കൈവരുന്നു. ഇങ്ങനെ നമ്മുടെ മനസ്സു സൃഷ്ടിച്ച നിര്‍ഭാഗ്യങ്ങള്‍ നിര്‍ഭാഗ്യങ്ങളല്ലായിരുന്നു, സൗഭാഗ്യങ്ങളായിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കുന്ന സന്ദര്‍ഭങ്ങള്‍ മിക്കവരുടെയും ജീവിതത്തില്‍ ധാരാളമുണ്ടായിക്കാണും.

ജീവിതയാത്രയില്‍  വന്നുചേരുന്ന, ദൗര്‍ഭാഗ്യം എന്നു നമ്മള്‍ കരുതുന്ന പല അനുഭവങ്ങളും വാസ്തവത്തില്‍ സൗഭാഗ്യമായിരുന്നു എന്നും കഷ്ടപ്പാടുകള്‍ അനുഗ്രഹങ്ങളായിരുന്നു എന്നും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്കു തിരിച്ചറിയാന്‍ സാധിക്കും.  

ഒരു മരുഭൂമിയില്‍ ഒരൊറ്റ വൃക്ഷമുണ്ടായിരുന്നു. ആ വൃക്ഷത്തില്‍ ഒരു പക്ഷിയും. വിശാലമായ മരുഭൂമിയില്‍ തന്റെ ഏക അവലംബം ആ വൃക്ഷമാണെന്നു ആ പക്ഷി വിശ്വസിച്ചു. വെള്ളവും ഭക്ഷണവും കിട്ടാതായിട്ടും, ജീവിതം നരകതുല്യമായിട്ടും പക്ഷി ആ വൃക്ഷത്തില്‍ത്തന്നെ താമസിച്ചുവന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മണല്‍ക്കാറ്റില്‍ വൃക്ഷം കട പുഴകി വീണു. എന്തു ചെയ്യണമെന്നറിയാതെ പക്ഷി വിഷമിച്ചു. ഒരു നിവൃത്തിയുമില്ലാതായപ്പോള്‍ മറ്റൊരാശ്രയം തേടി ആ പക്ഷി പറക്കാന്‍ തുടങ്ങി. ആഹാരം പോലുമില്ലാതെ നൂറുകണക്കിനു നാഴിക പറന്നു. ഒടുവില്‍ എത്തിച്ചേര്‍ന്നത് പലതരത്തിലുള്ള ഫലവൃക്ഷങ്ങളും നീര്‍ച്ചാലുകളും കൊണ്ട് സമൃദ്ധമായ ഒരു വനപ്രദേശത്താണ്. യഥാര്‍ത്ഥ സമൃദ്ധി എന്തെന്ന് ആ പക്ഷി ജീവിതത്തില്‍ ആദ്യമായി അനുഭവിച്ചറിയുകയായിരുന്നു. തന്റെ ഏകാവലംബമായ വൃക്ഷം വീണുപോയത് വാസ്തവത്തില്‍ പക്ഷിയെ സംബന്ധിച്ചിടത്തോളം സകല സുഖസൗകര്യങ്ങളുമുള്ള പുതിയൊരു ജീവിതത്തിന്റെ തുടക്കമായിത്തീര്‍ന്നു.

ജീവിതത്തില്‍ പ്രതിസന്ധികളും പരീക്ഷണഘട്ടങ്ങളും ഉണ്ടാകുമ്പോള്‍ അവയെ നേരിടാനറിയാതെ നമ്മള്‍ ദുഃഖത്തിനും നിരാശയ്‌ക്കും കീഴ്‌പെട്ടുപോകാറുണ്ട്. പക്ഷെ നമ്മള്‍ പ്രതീക്ഷ കൈവിടാതിരുന്നാല്‍, ശ്രമം കൈവിടാതിരുന്നാല്‍, ഈശ്വരനിലുള്ള നമ്മുടെ വിശ്വാസം കൈവിടാതിരുന്നാല്‍, ഒരു വഴി നമുക്കു തുറന്നുകിട്ടുകതന്നെ ചെയ്യും. അത്തരം പരീക്ഷകള്‍ നമ്മുടെ വളര്‍ച്ചയ്‌ക്കു വേണ്ടിയായിരുന്നു, നമ്മളെ കൂടുതല്‍ കരുത്തരാക്കാന്‍ വേണ്ടിയായിരുന്നു എന്ന് അപ്പോള്‍ നമ്മള്‍ തിരിച്ചറിയും.  

മാതാ അമൃതാനന്ദമയീ ദേവി  

Tags: lifeമാതാ അമൃതാനന്ദമയീ ദേവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്; ‘നിങ്ങളുടെ കടപ്പട്ടികയില്‍ ഒരു കടം കൂട്ടി’ എന്ന് നടി ഗുല്‍ പനാഗ്

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies