ന്യൂദല്‍ഹി: 5ജി സേവനങ്ങള്‍ 2022 ആദ്യം നാലു മഹാനഗരങ്ങള്‍ അടക്കം 13 നഗരങ്ങളില്‍ ലഭിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ 5ജിക്കു വേണ്ട പരീക്ഷണ സൈറ്റുകള്‍ ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡീഗഡ്, ന്യൂദല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 5ജി സ്പെക്ട്രം ബാന്‍ഡുകള്‍ ലേലം ചെയ്ത് നല്‍കും. ലേലം അടക്കമുള്ള കാര്യങ്ങളില്‍ ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതേസമയം, സ്വന്തം 5ജി വികസിപ്പിക്കാനുള്ള നടപടികള്‍ വാര്‍ത്താ വിനിമയ വകുപ്പ് അതിവേഗം നടത്തിവരികയാണ്. 2018ല്‍ ആരംഭിച്ച വികസന പ്രക്രിയ ഈ 31ന് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: