പത്തനംതിട്ട: ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് ദേശീയ സഫായി കര്‍മചാരിസ് അംഗം ഡോ.പി.പി. വാവ പറഞ്ഞു. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിന് ശുചീകരണ തൊഴിലാളികള്‍ ചെയ്യുന്ന സേവനം വലുതാണ്. ശുചീകരണ തൊഴിലാളികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കുന്നത്. ശുചീകരണ തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന് നടത്തുന്നത്.
ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സംരംഭങ്ങള്‍ തുടങ്ങുവാന്‍ ബാങ്കുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ധന സഹായ പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ദേശീയ സഫായി കര്‍മചാരിസ് അംഗം പറഞ്ഞു. കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി,സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ.ഗോപി കൊച്ചുരാമന്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ നയിസി റഹ്മാന്, ശുചിത്വ മിഷന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നഗരസഭ സെക്രട്ടറിമാര്‍, ശുചീകരണ തൊഴിലാളി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: