Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സഹായം ആവശ്യമില്ല; എസ്ഡിപിഐ ക്രൈസ്തവര്‍ക്കു വേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസമെന്ന് കെസിബിസി

ആര്‍എസ്എസ് ക്രൈസ്തവ വേട്ട നടത്തുന്നെന്ന് ആരോപിച്ച് ഇന്നു വൈകിട്ട് കോട്ടയത്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്താനിരിക്കെയാണ് കെസിബിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

Janmabhumi Online by Janmabhumi Online
Dec 29, 2021, 02:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) കഴിഞ്ഞ നാളുകളില്‍ ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് കെസിബിസി.  

2006ല്‍ സ്ഥാപിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടും ആരംഭം മുതല്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തില്‍ ഭീതിയും ആശങ്കയും വളര്‍ത്തുകയും ചെയ്തുവന്നിരുന്നതിനാല്‍ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളില്‍നിന്ന് പലപ്പോഴായി ഉയര്‍ന്നിട്ടുള്ളതാണ്. പ്രവര്‍ത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (sdpi) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാല്‍ അത് ഒരു സാധാരണ രാഷ്‌ട്രീയ പാര്‍ട്ടിയാണ് എന്ന് അനേകര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ നടത്തുന്നുമുണ്ടെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ.മൈക്കിള്‍ പുളിക്കല്‍ സിഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  ആര്‍എസ്എസ് ക്രൈസ്തവ വേട്ട നടത്തുന്നെന്ന് ആരോപിച്ച് ഇന്നു വൈകിട്ട് കോട്ടയത്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്താനിരിക്കെയാണ് കെസിബിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

പ്രസ്താനവയുടെ പൂര്‍ണരൂപം-

എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) കഴിഞ്ഞ നാളുകളിൽ ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐ ഇതിലൂടെ ലക്‌ഷ്യം വയ്‌ക്കുന്നത് ഗൂഢമായ രാഷ്‌ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തം. കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്ഡിപിഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാൻ കാലമായിട്ടില്ല.

നിരോധിത തീവ്രവാദ സംഘടനയായ സിമി (Students’ Islamic Movement of India – SIMI) യുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട SIMI. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തിൽ ഭീതിയും ആശങ്കയും വളർത്തുകയും ചെയ്തുവന്നിരുന്നതിനാൽ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളിൽനിന്ന് പലപ്പോഴായി ഉയർന്നിട്ടുള്ളതാണ്. പ്രവർത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (SDPI) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാൽ അത് ഒരു സാധാരണ രാഷ്‌ട്രീയ പാർട്ടിയാണ് എന്ന് അനേകർ തെറ്റിദ്ധരിക്കാൻ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ എസ്ഡിപിഐ നേതാക്കൾ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടകയിൽ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ പരസ്പരം സഹായിക്കാനും പിന്തുണ നൽകാനും എല്ലാ സമുദായങ്ങൾക്കും ബാധ്യതയുണ്ട്. എന്നാൽ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്‌ട്രീയ സംഘടനകളുടെ യഥാർത്ഥ ലക്‌ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അകറ്റി നിർത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്.

തീവ്ര ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങൾ ക്രൈസ്തവ സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും എതിരെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിർമ്മാണങ്ങൾ നടത്തിയും അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സർക്കാരുകളും രാഷ്‌ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്. ഈ ഘട്ടത്തിൽ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്. എന്നാൽ മുതലെടുപ്പുകൾക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പിന്തുണയ്‌ക്കാൻ എന്ന വ്യാജേന വന്നുചേരുന്നവരെ അകറ്റിനിർത്തുക തന്നെവേണം. പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും വിവേകപൂർവ്വമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

വിവിധ രീതിയിൽ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ കേരളത്തിലും കേരളത്തിന് വെളിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവർ താൽക്കാലിക നേട്ടത്തിനായി ഒരു വർഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല എന്നറിയിക്കുന്നു.

ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ

സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Tags: christiansdpiകെസിബിസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

Kerala

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies