പത്തനംതിട്ട: ആശങ്കയുയര്‍ത്തി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധ. ഇന്നലെ ജില്ലയില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ രïു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ പകര്‍ന്നതായി റിപ്പോര്‍ട്ട് വരുന്നത്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരം തങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് ഡിഎംഒ ഡോ.എല്‍. അനിത കുമാരി പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സമ്പര്‍ക്കബാധ സ്ഥിരീകരിച്ച് വിവരം പുറത്തുവിട്ടെങ്കിലും ജില്ലാതലത്തില്‍ വിവരങ്ങള്‍ നല്കേïതില്ലെന്നാണ് നിലപാട്. യുഎഇയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നു. നേരത്തെ നൈജീരിയയില്‍ നിന്നെത്തിയ ഇരവിപേരൂര്‍ ഓതറ സ്വദേശിയായ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്ക്കപ്പട്ടികയിലുള്ളവരുള്പ്പെടെ നിരീക്ഷണത്തിലായിരുന്നു.
മിക്രോണ്‍ വ്യാപനമുള്ള ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നും 720 പേര് ഇതുവരെ ജില്ലയില്‍ എത്തി. ഇതില്‍ 199 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുളളതിനാല് വിദേശത്തു നിന്നെത്തുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പുതുവല്‍സരാഘോഷങ്ങള്‍ കരുതലോടെ വേണം.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.പൊതു സ്ഥലങ്ങളിലോ, പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ ശരിയായ വിധത്തില്‍ മാസ്ക് ധരിക്കാനും, സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം.ജില്ലയില്‍ ഒന്നാം ഡോസ് വാക്സിനേഷന് 100 ശതമാനമാണെങ്കിലും 87 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ രണ്ടാം ഡോസ് എടുത്തിട്ടുളളൂ. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന് എടുക്കാനുളളവര്‍ അടുത്തുളള വാക്സിനേഷന് കേന്ദ്രത്തിലത്തി വാക്സിന് സ്വീകരിക്കണം. വ്യാപന സാധ്യത കൂടുതലുളള വൈറസായതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: