സെഞ്ചൂറിയന്‍: ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബോളിങ്ങിനിടെ പരുക്കേറ്റ് പേസര്‍ ജസ്പ്രീത് ബുമ്ര പിന്മാറി. മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടെങ്കിലും ബൗളിംഗിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 11ാം ഓവറിലെ 5ാം പന്ത് എറിഞ്ഞതിനു ശേഷമാണു ബുമ്രയുടെ വലതുകാലിന്റെ ഉപ്പൂറ്റിക്കു പരുക്കേറ്റത്. പന്ത് എറിഞ്ഞതിനു ശേഷമുള്ള ഫോളോത്രൂവിലായിരുന്നു അപകടം. വേദനകൊണ്ടു പുളഞ്ഞ ബുമ്രയ്ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കി. ഇതിനുശേഷം ടീം ഫിസിയോയ്ക്കൊപ്പം ബുമ്ര മൈതാനം വിട്ടത്. കാലില്‍ ആംഗിള്‍ സ്ട്രാപ്പും ടേപ്പും ചുറ്റിയാണ് ബുമ്ര ഡ്രസ്സിംഗ് റൂമില്‍ ഇരുന്നത്. ആദ്യ ഇന്നിങ്സില്‍ 5.5 ഓവര്‍ മാത്രം ബോള്‍ ചെയ്ത ബുമ്ര ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നല്‍കിയിരുന്നു. ശ്രേയസ് അയ്യരാണ് പരുക്കേറ്റ് പിന്മാറിയ ബുമ്രയ്ക്ക് പകരം ക്രീസിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: