കൊല്ലം: കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ 2022 ജനുവരി 28നു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി.
സംസ്ഥാന ബജറ്റിനു ശേഷം മാര്‍ച്ചിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിനാണ് മാറ്റംവന്നത്. 2022-23 വാര്‍ഷിക പദ്ധതിക്കൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന് (എഫ്എഫ്സി) ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കണം. ബേസിക് ഗ്രാന്റ്, ടൈഡ് ഗ്രാന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് ലഭ്യമാകുന്നത്. 40 ശതമാനം ബേസിക് ഗ്രാന്റും ബാക്കി 60 ശതമാനം ടൈഡ് ഗ്രാന്റും ആയിരിക്കും.
ബേസിക് ഗ്രാന്റിന് മേഖലാതല നിബന്ധനകള്‍ ബാധകമല്ല. വികസന ഫണ്ട് വിനിയോഗിക്കാവുന്ന ഏതൊരാവശ്യത്തിനും ഉപയോഗിക്കാം. ശമ്പളം, എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍, വാഹനം വാങ്ങല്‍ എന്നിവ അനുവദനീയമല്ല. ടൈഡ് ഗ്രാന്റ് ശുചിത്വം, വെളിയിട വിസര്‍ജന വിമുക്ത പദവി നിലനിര്‍ത്തല്‍, കക്കൂസ് മാലിന്യ പരിപാലനം ഉള്‍പ്പെടെയുള്ള ഖര-ദ്രവ മാലിന്യ സംസ്കരണത്തിനും കുടിവെള്ള പദ്ധതികള്‍, മഴവെള്ള കൊയ്ത്ത്, ജലത്തിന്റെ പുനരുപയോഗം, പുനഃചംക്രമണം എന്നിവയ്ക്കും ഉപയോഗിക്കാം.
പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള സമയക്രമവും നിശ്ചയിച്ചു. വര്‍ക്കിങ് ഗ്രൂപ്പുകള്‍ കരട് നിര്‍ദേശങ്ങള്‍ ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കണം. ജനുവരി 14ന് ഗ്രാമസഭാ യോഗങ്ങള്‍, 17ന് പ്രത്യേക വികസന സെമിനാര്‍, 18ന് എഫ്എഫ്സി സബ് പ്ലാന്‍ അന്തിമമാക്കല്‍, 22ന് പ്ലാന്‍ സമര്‍പ്പണം, 25ന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം, 28ന് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറിലുള്ളത്.
ഗ്രാമസഭ യോഗങ്ങളില്‍ അതിദ്രാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയും 2022-23 വര്‍ഷത്തെ തൊഴിലുറപ്പു പദ്ധതി ലേബര്‍ ബജറ്റും അവതരിപ്പിച്ച് അംഗീകാരം വാങ്ങണം.
വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുമ്പോള്‍ പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നതിന്റെ വിശദാംശങ്ങളോടൊപ്പം വികസന സെമിനാര്‍ ചേര്‍ന്ന തീയതിയും സെമിനാറിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന പദ്ധതികള്‍ പിന്നീട് ഭേദഗതി ചെയ്യാന്‍ സാധിക്കില്ലെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: